മോക്ഷയാത്ര
എല്ലാവിധ മ്ലേച്ഛതകളും നടമാടുന്നു ഇരുണ്ട ദേശമാണ് കാബൂൽ. കാബൂൽ നിവാസിയായ രവി ഒരിയ്ക്കൽ ദേശത്തുകൂടി നടക്കുമ്പോൾ ഒരു വെള്ളരിപ്രാവ് ഒരു ചുരുൾ അവൻ്റെ അടുക്കൽ ഇട്ട് പറന്നകന്നു. അവൻ ആ ചുരുൾ നിവിർത്തു വായിക്കുവാൻ ശ്രമിച്ചു. എന്നാൽ അക്ഷരങ്ങളുടെ തിളക്കമല്ലാതെ ഒന്നും ഗ്രഹിക്കാൻ സാധിച്ചില്ല. രവിക്ക് ആ അക്ഷരങ്ങളിലെ സത്യം അറിയുവാൻ വല്ലാത്ത ആഗ്രഹമായി. കാബൂൽ ദേശത്തു ആർക്കും തന്നെ രവിയെ സഹായിക്കാൻ സാധിച്ചില്ല. നിരാശനായ രവി വിഷാദനായി ആ ദേശത്തു അലയുവാൻ തുടങ്ങി.
ഒരു ദിവസം രവി ഭ്രാന്തനെപ്പോലെ ചുരുളുമായി അലയുമ്പോൾ വിശേഷ വസ്ത്രം ധരിച്ച ഒരു മനുഷ്യനെ കണ്ടുമുട്ടി. രവി അയാളോട് ‘” അങ്ങ് ആരാണ് , ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ?”. ഞാൻ ഒരു പരദേശിയാണ്, സ്വദേശത്തേക്കു യാത്ര ചെയ്യുകയാണ്, അയാൾ പറഞ്ഞു. രവി ആ മനുഷ്യനോട് അങ്ങ് ഈ ചുരുൾ ഗ്രഹിപ്പാൻ എന്നെ സഹായിക്കുമോ, എന്റെ ദേശത്തു ആർക്കും ഇത് വായിക്കാൻ സാധിക്കുന്നില്ല. പരദേശി തന്റെ സഞ്ചിയിൽ നിന്ന് ഒരു ലെൻസ് എടുത്തു രവിയ്ക്കു നൽകികൊണ്ട് പറഞ്ഞു, ഈ ലെൻസ് കൊണ്ടല്ലാതെ ആർക്കും ഈ അക്ഷരങ്ങൾ വായിക്കാൻ കഴിയത്തില്ല. ഇത് ഉപയോഗിക്കുക. ആ ലെൻസിലൂടെ ചുരുൾ വായിക്കുവാൻ ശ്രമിച്ച രവിക്ക് അത് വ്യക്തമായി വായിക്കുവാൻ കഴിഞ്ഞു. ചുരുൾ വായിച്ച രവി ഭയപ്പെട്ടുപോയി. മ്ലേച്ഛത നിറഞ്ഞ കാബൂൽ ദേശത്തെ നശിപ്പിക്കുവാൻ ദൈവത്തിന്റെ തീ ആകാശത്തുനിന്നു ഇറങ്ങി വരാൻ പോകുന്നു എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. രവി പരദേശിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, എന്റെ ദേശത്തേക്കു ഇറങ്ങി വരുന്ന തീയിൽനിന്നു രക്ഷപ്പെടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്. അതിനു പരദേശി എന്റെ ദേശത്തേക്കു യാത്ര പുറപ്പെടുക, അവിടെ നിങ്ങള്ക്ക് രക്ഷയുണ്ടാകും. രവി :- അവിടേക്കു യാത്രയാവാൻ ഞാൻ തയ്യാറാണ്, എവിടെയാണ് ആ ദേശം. പരദേശി :- താങ്കളുടെ വസ്ത്രവുമായി ആ ദേശത്തേക്കു പ്രവേശിക്കുവാൻ കഴിയുകയില്ല. തന്റെ കയ്യിലെ പ്രത്യക ടോർച്ചു തെളിയിച്ചു രവിയുടെ വസ്ത്രത്തിലെ അഴുക്കു കാണിച്ചു, ഇത് മാറണം. അവിടെ പ്രവേശിക്കാനുള്ള വസ്ത്രം എനിയ്ക്കു എവിടെ നിന്നും കിട്ടും രവി അയാളോട് ചോദിച്ചു.
പരദേശി രവിയെ കാബൂൽ ദേശത്തിനു പുറത്തേക്കു, ഒരു കുന്നിലേക്കു കൂട്ടിക്കൊണ്ടുപോയി. കുന്നിനു മുകളിൽ ഒരു കുരിശിന്റെ ചുവട്ടിൽ അവർ എത്തി. രവി രക്തം ഇറ്റിറ്റു വീഴുന്ന ക്രൂശിലേക്കു നോക്കി ചോദിച്ചു. എവിടെ എന്താണ് ലഭിക്കുന്നത്, രക്തം പുരണ്ട കുരിശല്ലതെ എന്താണ് കാണാനുള്ളത്?. പരദേശി രവിയോട് കുരിശിലേക്കു ഒന്നുകൂടി സൂക്ഷിച്ചു നോക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ രവി കണ്ടാൽ രൂപം തിരിച്ചറിയാനാകാതെ ഒരു മനുഷ്യൻ അതിൽ തൂങ്ങി കിടക്കുന്നതു കണ്ടു. പരദേശി പറഞ്ഞു, താങ്കൾ ക്രൂശിൽ കാണുന്ന രൂപം താങ്കളുടെ പാപപരിഹാരത്തിനായ് വര്ഷങ്ങള്ക്കു മുൻപ് യാഗമായിത്തീർന്ന യേശുക്രിസ്തുവിന്റേതാണ്. താങ്കൾ വിശ്വസിക്കുന്നു എങ്കിൽ ആ മനുഷ്യന് താങ്കളെ രക്ഷിപ്പാൻ കഴിയും. അതിനു രവി ഈ മരണം ഹൃദയത്തെ തകർക്കുന്നത് തന്നെ. എങ്കിലും മരിച്ച ഈ മനുഷ്യന് എങ്ങനെ എനിക്ക് വസ്ത്രം നൽകാൻ കഴിയും. പരദേശി രവിയെ ഒരു കല്ലറ കാണിക്കുന്നു എന്നിട്ടു പറഞ്ഞു ആ ഒഴിഞ്ഞ കല്ലറ ഈ യാഗമായി തീർന്ന മനുഷ്യന്റേതാണ്, അവൻ മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേറ്റിരിക്കുന്നു. അവൻ എന്നന്നേക്കും രാജാവാണ്. താങ്കൾ എവിടെ ഏകനായി നില്ക്കു, അവൻ നിങ്ങളെ സഹായിക്കും ഞാൻ പോകുന്നു.
ക്രൂശിന്റെ ചുവട്ടിൽ ഏകനായി നിൽക്കുന്ന രവിയുടെ അടുക്കൽ അതിതേജസ്സുള്ള ഒരു മനുഷ്യൻ പ്രത്യക്ഷനായി. രവി നിനക്ക് എന്ത് വേണം ചോദിച്ചു. തന്റെ പേര് വിളിക്കുന്ന, തൻ ആദ്യമായി കാണുന്ന ആ തേജസ്സുള്ള മനുഷ്യനെ നോക്കി രവി പറഞ്ഞു. എന്റെ ദേശം നശിക്കാൻ പോവുകയാണ് എനിക്ക് ഞാൻ നശിക്കാത്ത ഒരു ദേശത്തേക്കു യാത്രയാകണം, അതിനു പുതുവസ്ത്രം എനിക്ക് വേണം. തേജസ്സുഉള്ളവൻ രവിയോട് വസ്ത്രം മാത്രം നിനക്ക് പോരാ; ഈ ആയുധങ്ങളും നീ ധരിക്കേണം. അവന്റെ കയ്യിൽ ചില ആയുധങ്ങൾ പ്രത്യക്ഷമായി. ഈ ആയുധങ്ങൾ ഇപ്പോഴും ദൃശ്യമല്ല. ആവിശ്യം വരുമ്പോൾ അത് ദൃശ്യമായിക്കൊള്ളും. അവൻ ആയുധങ്ങൾ രവിക്ക് നൽകി. തേജസ്സുള്ളവൻ രവിക്ക് നേരെ കൈനീട്ടി പുതുവസ്ത്രം ലഭിക്കുവാൻ നീ എന്നിലേക്ക് പ്രവേശിക്കുക എന്ന് പറഞ്ഞു രവിയെ തന്നിലേക്ക്, തന്റെ ശരീരത്തിലേക്ക് പ്രവേശിപ്പിക്കുകയും രവി അപ്പോൾ തന്നെ തേജസ്സുള്ള രൂപവും വസ്ത്രവും ഉള്ളവൻ ആയി മാറുകയും ചെയ്തു. തേജസ്സേറിയവൻ അവനു മുമ്പിൽ പെട്ടന്നുതന്നെ വെളിപ്പെട്ടു അവനോടു ഈ വസ്ത്രം മലിനമാകാതെ നീ സൂക്ഷിക്കണം. എന്തെങ്കിലും കറ പറ്റിയാൽ കുരിശിനെ ചൂണ്ടി ഇവിടെ ചൊരിഞ്ഞ രക്തത്താൽ നീ അത് കഴുകേണം. ഒരു ചുരുൾ നീട്ടി ഇതിലെ എഴുത്തുകൾ വായിച്ചു ഉറയ്ക്കുക, നീ പാർത്തു വന്ന ദേശത്തിലൂടെ തന്നെ ലക്ഷ്യത്തിലേക്കു യാത്ര പുറപ്പെടുക എന്ന് പറഞ്ഞു അവൻ അപ്രത്യക്ഷനായി.
രവി തന്റെ കയ്യിലെ ചുരുളിൽ എഴുതിയിരുന്നതു ഉറക്കെ വായിച്ചു ഹൃദ്യസ്ഥമാക്കുവാൻ തുടങ്ങി. അതിൽ എഴുതിയിരുന്നത് വിശുദ്ധ ബൈബിളിലെ വെളിപ്പാട് പുസ്തകം 19:8; 22:14 വാക്യങ്ങൾ ആയിരുന്നു. രവി കുന്നിൻ മുകളിൽ നിന്ന് നോക്കി ദൂരെ തനിക്കു എത്തുവാനുള്ള നഗരം കണ്ടു. മ്ലേച്ഛത നിറഞ്ഞ, താൻ മുമ്പേ പാർത്തുവന്ന കാബൂൾ ദേശത്തു കൂടിയായിരുന്നു അവിടേക്കുള്ള വഴി പോയിരുന്നത്. എങ്കിലും ആ വഴിയിൽ കാബൂൾ ദേശക്കാരായി ആരെയും യാത്രക്കാരായി രവി കണ്ടില്ല. വഴിയിൽ അനാഥരെയും കഷ്ടപ്പെടുന്നവരെയും അവരുടെ അടുക്കൽ തന്റെ രക്ഷകനും തേജസ്സേറിയവനുമായ യേശുവിനെയും അവൻ കണ്ടു. രവി ആ വഴിയിലൂടെ തന്റെ യാത്ര ആരംഭിച്ചു. ഒരു ഭീകര സത്വം നീ എവിടേക്കു പോകുന്നു എന്ന് അലറിക്കൊണ്ട് രവിയുടെ മുമ്പിൽ പ്രത്യക്ഷനായി. രവി ശാന്തനായി, എന്നാൽ ധീരനായി നീ ആര് എന്ന് ചോദിച്ചതിന് സത്വം ഞാൻ കാബൂൽ ദേശത്തിന്റെ അധിപതിയാണ്. എന്റെ അധികാരത്തിൽ ഇരുന്ന നിന്നെ ഈ വഴിയിൽ യാത്ര ചെയ്യുവാൻ ഞാൻ അനുവദിക്കയില്ല. ഭീകര സത്വം രവിയെ വഴിയിൽ നിന്ന് തള്ളിക്കളയുവാൻ അലറി കൊണ്ട് അവനോടു അടുത്ത്. ശാന്തനായി നിന്ന രവിയെ വഴിയിൽനിന്നു തള്ളിയിടുവാൻ സത്വത്തിനു കഴിഞ്ഞില്ല. രവിയുടെ അരയെ മുറുക്കിയിരിക്കുന്ന സത്യം എന്ന അരക്കച്ച അപ്പോൾ തെളിഞ്ഞു നിന്നിരുന്നു. സത്വം അത് കണ്ടു, നീ സത്യത്തിന്റെ ബലം ധരിച്ചിരിക്കുകയാണല്ലേ എങ്കിൽ നിന്റെ മാറ് പിളർക്കുന്നത് ഞാൻ കാണിച്ചുതരാം എന്ന് പറഞ്ഞു തന്റെ ശൂലം രവിയുടെ മാർവ്വിലേക്കു എറിഞ്ഞു. എന്നാൽ രവിയുടെ മാർവ്വിൽ തെളിഞ്ഞ നീതി എന്ന കവചത്തിൽ തട്ടി ശൂലം തകർന്നു പോയി. രവി സത്വത്തോടെ സമാധാന സുവിശേഷത്തിനായുള്ള ഒരുക്കം ആണ് എന്റെ കാലിനു ചെരുപ്പ്. ഈ യാത്ര തടയുവാൻ നിനക്ക് കഴിയുകയില്ല എന്ന് പറഞ്ഞു. സത്വം തന്റെ തീയമ്പുകളെ അവന്റെ കാലിലേക്ക് വർഷിക്കുവാൻ തുടങ്ങി. രവി തന്റെ കയ്യിൽ തെളിഞ്ഞ വിശ്വാസം എന്ന പരിച കൊണ്ട് അവയെ തടഞ്ഞു. പിശാച് തന്റെ വാളുകൊണ്ട് അവന്റെ തല തകർക്കുവാനായി അവന്റെ തലയിൽ ആഞ്ഞു വെട്ടി എങ്കിലും അവന്റെ തലയിൽ തെളിഞ്ഞ രക്ഷ എന്ന ശിരസ്ത്രത്തിൽ തട്ടി അത് മുറിഞ്ഞു പോയി. രവി പിശാചിനോടു എന്റെ കയ്യിലുള്ള വചനമെന്ന വാൾ ഇപ്പോൾ നിന്നെ മുറിക്കും എന്ന് പറഞ്ഞു ആ വാൾ കൊണ്ട് സത്വത്തെ ആഞ്ഞു വെട്ടി മാരകമായി മുറിവേൽപ്പിച്ചു. സത്വം അലറിക്കൊണ്ട് വഴിയിൽ നിന്ന് മാറി. രവി ശാന്തനായി മുൻപോട്ടു യാത്ര തുടർന്ന്. സത്വം പിന്നിൽ നിന്ന് അലറിക്കൊണ്ട് പറഞ്ഞു; നിന്നെ ഞാൻ കാണിച്ചുതരാം . രവി അപ്പോഴും കുരിശിന്റെ ചുവട്ടിൽ നിന്ന് നോക്കിക്കണ്ട വഴിയിലൂടെ ശാന്തനായി യാത്ര തുടരുകയായിരുന്നു.
