“ഏലി ഏലി ലമ്മാ ശബക്താനി “

“ഏലി ഏലി ലമ്മാ ശബക്താനി “              പതിവില്ലാതെയാണ് ഞാൻ ഇന്ന് പ്രാർത്ഥനക്കായി ഇരുന്നത്. പ്രാർത്ഥനയിൽ പ്രധാനമായി ദൈവത്തോട് ചോദിച്ചത്. ദൈവമേ നീ എന്തിനാണ് നിൻറെ പുത്രനെ കൈവിട്ടത് എന്നാണ്?. ദൈവം മറുപടി തരും…

Continue Reading“ഏലി ഏലി ലമ്മാ ശബക്താനി “

“ഡോ. റൂബി തന്റെ ഭർത്താവിനെപ്പോലെ”

(കുടുംബ ജീവിതം യേശുക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്റെ നിഴലാണ്. ഒരു വ്യക്തിയുടെ യഥാർത്ഥ സൗന്ദര്യം പ്രതിഫലിക്കുന്നത് തൻറെ വ്യക്തിത്വത്തിലും അതിലൂടെ തൻറെ പ്രവർത്തികളാലുമാണ്. ക്രിസ്‌തുവിനോടുള്ള സ്നേഹവും സമർപ്പണവും ആണ് അവൻറെ മനസ്സുള്ളവരായി നല്ല പ്രവർത്തികളിലേക്കു നമ്മെ നയിക്കുന്നത്. ) “ഡോ. റൂബി…

Continue Reading“ഡോ. റൂബി തന്റെ ഭർത്താവിനെപ്പോലെ”

ആദാമിൻറെ നൊമ്പരങ്ങൾ

ആദാമിൻറെ നൊമ്പരങ്ങൾ മുമ്പിൽ ശൂന്യമായി കിടക്കുന്ന ഭൂമി എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പകച്ചു നിൽക്കുകയാണ്. ഇന്നലെ വരെ പാർത്തുവന്ന മനോഹരമായ തോട്ടത്തിൽ നിന്നും അതിൻറെ അനുഭവങ്ങളിൽ നിന്നുംതാൻ പുറത്തായിരിക്കുന്നു. തോട്ടത്തെ സംരക്ഷിച്ചുകൊണ്ടിരുന്ന താൻ എത്ര പെട്ടന്നാണ് അതിലെകീടമായി തീർന്നത്. തൻറെ ഭാര്യ കൊണ്ടുവന്ന വിലക്കപ്പെട്ട കനി ഇത്ര ദോഷം ചെയ്യുമെന്ന്ഓർത്തില്ല. എങ്ങനെ ഓർക്കാൻ അത് ഭക്ഷിച്ചിട്ട് ഒരു കുഴപ്പവും ഇല്ലാതെ അല്ലെ അവൾ എൻറെമുമ്പിൽ നിന്നത് മാത്രമല്ല എത്ര വാചാലമായിട്ടാണ് അവൾ അത് തിന്നതിനെപ്പറ്റി സംസാരിച്ചത്. തിന്നു കഴിഞ്ഞപ്പോഴാണ് ചില പുത്തൻ അറിവുകൾ ലഭിച്ചത് ആ അറിവുകളിലൂടെ താൻ എന്താണ്ചെയ്തത്. ദൈവം മനോഹരവും അതിശയകരവുമായി സൃഷ്ടിച്ച എന്നെക്കുറിച്ചു ലജ്ജ തോന്നുക, എൻറെ ഭാര്യ മുമ്പിൽ മറയില്ലാതെ നിൽക്കുവാൻ മടിക്കുക. താൻ ചൂണ്ടികാണിച്ചതുകൊണ്ടായിരിക്കാം അവൾക്കും അതെ ഭാവം. പരിഹാരമായി തൻ കണ്ടതോതോട്ടത്തിലെ വൃക്ഷങ്ങളുടെ ഇല പറിക്കുക. എൻറെ ആവിശ്യത്തിന് പരിഹാരമായി എനിക്ക് ലഭിച്ചഅറിവ് അത് പക്ഷെ ആ വൃക്ഷത്തെ നശിപ്പിക്കുന്നതാണെന്ന് അറിയുവാൻ എനിക്ക് കഴിയാതെപോയി. അറിവ് പ്രാപിച്ചെങ്കിലും വരുംവരായ്കകൾ അറിയില്ല, ഒര് അറിവിൻറെയുംപൂർണ്ണതയിൽ എത്തിച്ചേരുവാനും കഴിയുന്നില്ല. എത്ര പെട്ടന്നാണ് ഞാൻ എനിക്കും എൻറെ ഭാര്യക്കുമായി കൂട്ടിതുന്നിയ ഇലകൾ വാടി ഉണങ്ങിയത്. ഇനിയും എത്ര ഇലകൾ പറിക്കണമായിരുന്നു ആ നിലയിൽ ശരീരം മറച്ചു നിൽക്കുവാൻ. ഇങ്ങനെതന്നെയല്ലേ കീടബാധയാൽ വൃക്ഷങ്ങൾ നശിക്കുന്നത്. ഹോ! എൻറെ അറിവ്, എൻറെ ദൈവത്തിന്റെപ്രവർത്തികളെ നശിപ്പിക്കുന്നതും തുച്‌ഛികരിക്കുന്നതും ആണല്ലോ. ഞാൻ ആ നിലയിൽ തോട്ടത്തിൽതുടർന്നിരുന്നെങ്കിൽ തോട്ടം നശിച്ചേനെ സംശയം ഇല്ല. എത്ര സന്തോഷത്തോടെ ആയിരുന്നു ഞാനുംഎൻറെ ഭാര്യയും ദൈവത്തിൻറെ ശബ്ദം കേട്ട് അവൻറെ അടുക്കലേക്ക് ഓടി ചെന്നിരുന്നത്. എന്നാൽഅറിവ് പ്രാപിച്ചത് മുതൽ, ഞങ്ങൾക്ക് നാണം തോന്നിയത് മുതൽ ഭയം ആയിരുന്നു അവൻറെമുമ്പിൽ ചെല്ലാൻ. ആ ഫലം തിന്നപ്പോൾ മുതൽ എന്തോ നഷ്ടമായതുപോലെ, അതെ ആ നഷ്ടംതന്നെയാണ് എൻറെ ഈ ഭയത്തിനു കാരണം. ദൈവം നൽകാത്ത എല്ലാ അറിവും ദോഷം തന്നെ. ലഭിച്ച അറിവിൽ ദൈവത്തോട് കൂടെ നടക്കാൻ കഴിയാത്തതും ദോഷം തന്നെ.ഈ മരുഭൂമിയിൽ എൻറെ സൃഷ്ടാവേ, ഞാൻ മനസിലാക്കുന്നു നിൻറെ നീതിയും കരുണയുംസ്നേഹവും അളവറ്റത് തന്നെ. എനിക്ക് വേണ്ടി തോല് കൊണ്ട് ഒര് വസ്ത്രം നീ ഉണ്ടാക്കി തന്നില്ലേ… ഞാൻ കാത്തിരിക്കുന്നു എൻറെ പാപം പരിഹരിക്കപ്പെടുവാൻ… നീ എന്നോട് കൽപ്പിക്കുന്നത്ഒക്കെയും എൻറെ നന്മയ്ക്കാണെന്നു വിശ്വസിച്ചു അതിൽ വസിക്കുവാൻ…. അതെ പിതാവേ നിൻറെവചനത്തിലുള്ള വിശ്വാസം മടങ്ങി വരുവാൻ എനിക്ക് വേണ്ടി പ്രവർത്തിക്കണേ. ഇന്ന് ഒര്മറയില്ലാതെ നിൻറെ മുമ്പിൽ നിൽക്കുവാൻ ഞാൻ അയോഗ്യനാണ്. ഒരിക്കലും നശിക്കാത്ത ഒര് മറ, ഒര് വസ്ത്രം എനിക്ക് നൽകണേ, ഞാൻ കാത്തിരിക്കുന്നു കൃപയാൽ എന്നെ അനുഗ്രഹിക്കണേ…. ഈ ഭൂമി അനുഗ്രഹിക്കപ്പെടുവാൻ.

Continue Readingആദാമിൻറെ നൊമ്പരങ്ങൾ

ഇടുക്കു വാതിൽ

  “ഇടുക്കു വാതിലിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽ കൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവും ഉള്ളത്; അത് കണ്ടെത്തുന്നവർ ചുരുക്കമത്രേ.”  (മത്തായി 7 :13) ഇടുക്കു വാതിൽ…

Continue Readingഇടുക്കു വാതിൽ

കല്യാണ വസ്ത്രം

“അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ”. (വെളിപ്പാടു 19 : 8) കല്യാണ വസ്ത്രം                      ഞാൻ ഏറെ പ്രത്യാശയോടെ…

Continue Readingകല്യാണ വസ്ത്രം

ചെറു കഥ

~ഇവാ. അംജിത്ത് വെള്ളൂർ (09744767367) ~~ചെറു കഥ ~ ഒരിക്കൽ ഒരു ഇടത്ത് ഒരു ഓട്ട പന്തയം നടക്കുവാൻ ഇടയായി. നിരവധി പേർ അതിൽ പങ്കെടുത്തു. അക്കൂട്ടത്തിൽ ഓട്ട പന്തയത്തിനു ചേരാത്ത ശരീര പ്രകൃതി ഉള്ള ഒരു മനുഷ്യനെ ആരംഭം മുതൽ…

Continue Readingചെറു കഥ